Thursday, May 9, 2024
spot_img

ഏകാന്തവാസം ജീവനെടുക്കുമോ? ഹൃദയാഘാതത്തിനും മസ്‌തിഷ്‌ക്കാഘാതത്തിനും കാരണമായേക്കാം

ഏകാന്തവാസം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ്. ഇത്തരത്തിൽ ജീവിക്കുന്നവരുടെ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്ന പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കുമെന്ന് പഠനം. ഒരു സുഹൃത്തു പോലും ഇല്ലാതെയുള്ള ഏകാന്തവാസം പഠനം അനുസരിച്ച് പുകവലിയേക്കാള്‍ അപകടകരമാണെന്നാണ് പറയുന്നത്.

ഇത് ഹൃദയാഘാതത്തിനും മസ്‌തിഷ്‌ക്കാഘാതത്തിനും കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഏകാന്തത മൂലം മാനസികസമ്മര്‍ദ്ദം അധികമാകുകയും രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്ന ഫൈബ്രിനോജന്‍ എന്ന പ്രോട്ടീന്റെ അളവ് ക്രമാതീതമാകുകയും ചെയ്യും. ശരീരത്തില്‍ ഫൈബ്രിനോജന്റെ അളവ് അനുവദനീയമായതിലും കൂടിയാല്‍ രക്തസമ്മര്‍ദ്ദം ഉയരുകയും, ഹൃദയധമനികളിലേക്ക് തലച്ചോറിലേക്കുമുള്ള രക്തയോട്ടം തടസപ്പെടുകയും ചെയ്യും.

Related Articles

Latest Articles