Friday, May 17, 2024
spot_img

പാകിസ്ഥാന് ശക്തമായ താക്കീത് ; ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങൾക്കെതിരെയും മുന്നറിയിപ്പ്; ലോകവേദിയിൽ ഭീകരവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎന്നിൽ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ രാഷ്‌ട്രീയ ആയുധമാക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം യുഎന്നിൽ വ്യക്തമാക്കി.

മാത്രമല്ല ആഗോളതലത്തിൽ ഭീകരത വളർത്താൻ ശ്രമിക്കുന്ന പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകുകയായിരുന്നു അദ്ദേഹം. ന്യൂയോർക്കിൽ നടക്കുന്ന 76മത് യുഎൻ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

‘ഇന്ത്യ വളരുമ്പോൾ ലോകം വളരും, ഇന്ത്യ പരിഷ്‌കരിക്കപ്പെടുമ്പോൾ ലോകം വളരും ’ എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ലോകത്തെ ഓരോ ആറാമത്തെ വ്യക്തിയും ഇന്ത്യക്കാരനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തിയിൽ നിന്നും സമൂഹത്തിലേക്കും രാഷ്‌ട്രത്തിലേക്കുമുള്ള ഇന്ത്യയുടെ വികസനം ഓരോ ഇന്ത്യൻ പൗരനും വേണ്ടി സമർപ്പിക്കുന്നു എന്നും സംയോജിത വികസനത്തിന്റെ പാതയിലൂടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വൈവിധ്യങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയെന്നും ബഹുസ്വരതയാണ് ഭാരതത്തിന്റെ സൗന്ദര്യമെന്നും ഞാൻ പ്രതിനിധീകരിക്കുന്നത് ജനാധിപത്യത്തിന്റെ ജന്മഭൂമിയെ എന്നും പ്രധാനമന്ത്രി ലോകവേദിയിൽ ചൂണ്ടിക്കാട്ടി

Related Articles

Latest Articles