കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നിയമ വിദ്യാർത്ഥി അറസ്റ്റിൽ.പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി മുഹമ്മദ് നൗഫ് ആണ് അറസ്റ്റിലായത്. താമരശ്ശേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.മയക്കുമരുന്ന് വില്‍പ്പനക്കുള്ള ശ്രമത്തിനിടെ അടിവാരത്തുവെച്ചാണ് മുഹമ്മദ് നൗഫ് അറസ്റ്റിലാകുന്നത്.
6.67 ഗ്രാം എംഡിഎംഎയും ഇലക്‌ട്രോണിക് ത്രാസും ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടികൂടി. അടിവാരം പെട്രോള്‍ പമ്പിന് സമീപത്ത് കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

