Monday, December 22, 2025

സി ബി ഐ കേസ്; പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ദില്ലി: സി ബി ഐ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്​ കോടതിയലക്ഷ്യത്തിന്​ സുപ്രീംകോടതി നോട്ടീസ് അയച്ചു​. സി ബി ഐയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ചതിനെതിരായ കേസിന്‍റെ പേരില്‍ നടത്തിയ പരാമര്‍ശത്തിലാണ് നടപടി.

അറ്റോർണി ജനറല്‍ കെ കെ വേണുഗോപാലും കേന്ദ്ര സര്‍ക്കാറും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കോടതിയില്‍ ഹാജരായിരുന്ന പ്രശാന്ത് ഭൂഷണ്‍ നോട്ടീസ് കൈപ്പറ്റുകയും മറുപടി നല്‍കാന്‍ മൂന്നാഴ്ച സമയം തേടുകയും ചെയ്തു. കേസ്​ വീണ്ടും മാര്‍ച്ച്‌​ ഏഴിന്​ പരിഗണിക്കും.

Related Articles

Latest Articles