തിരുവനന്തപുരത്തും പത്തനംതിട്ടയിലും എല്‍ഡിഎഫ് ദയനീയമായ മൂന്നാം സ്ഥാനത്ത്. തിരുവനന്തപുരത്ത് സി ദിവാകരനും പത്തനംതിട്ടയില്‍ വീണാ ജോര്‍ജുമാണ് മൂന്നാം സ്ഥാനത്ത്. രണ്ട് മണ്ഡലങ്ങളിലും യുഡിഎഫിനാണ് മുന്‍തൂക്കം. ആദ്യ മണിക്കൂറുകളില്‍ വോട്ടെണ്ണിയ മണ്ഡലങ്ങളിൽ യുഡിഎഫിന് അനുകൂലമായി സിപിഎം വോട്ടുമറിച്ചോയെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലാണ് ഫലസൂചന.

