Sunday, May 5, 2024
spot_img

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിൽ !നേമം മണ്ഡലത്തിൽ പര്യടനമാരംഭിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ

അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ പ്രചാരണം അവസാന ലാപ്പിലേക്ക് അടുക്കവേ പ്രചാരണ രംഗത്ത് കൂടുതൽ സജീവമായി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. കഴിഞ്ഞ ദിവസം കോവളം നിയോജക മണ്ഡലത്തിൽ പര്യടനം നടത്തിയ അദ്ദേഹം ഇന്ന് നേമം മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു.

വിദ്യാഭ്യാസ മന്ത്രിയും നേമം എംഎൽഎയുമായ വി ശിവൻ കുട്ടിയാണ് പന്ന്യൻ രവീന്ദ്രന്റെ നേമം മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്തത്. മണ്ഡല വികസനത്തിനായി എന്തു ചെയ്തുവെന്ന് പറയാൻ ശശി തരൂരിനെ വെല്ലുവിളിക്കുന്നുവെന്നും ഇക്കാലയളവിൽ ശശി തരൂർ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപട്ടതിന്റെ ഒരു ഉദാഹരണം പോലും ചൂണ്ടിക്കാട്ടാൻ കഴിയില്ലെന്നും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് വി ശിവൻ കുട്ടി പറഞ്ഞു.

പര്യടനവാഹനത്തിലും നേരിട്ട് ഇറങ്ങിച്ചെന്നാണ് വോട്ടഭ്യർത്ഥിച്ചുമാണ് അദ്ദേഹത്തിന്റെ പര്യടനം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം കോവളം മണ്ഡലത്തിൽ 25 ബൂത്തുകളിൽ അദ്ദേഹം പര്യടനം നടത്തിയിരുന്നു.

Related Articles

Latest Articles