e-p-jayarajan.
കൊച്ചി: ഇന്‍ഡിഗോയ്ക് എയര്‍ലൈന്‍സിന് കത്തയച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ ചെയര്‍മാനാണ് കത്തയച്ചത്.
വിമാനത്തിനുള്ളിലെ ആക്രമണത്തില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനായിരുന്നു ശ്രമിച്ചത്. ഇന്‍ഡിഗോയുടെ സല്‍പ്പേര് സംരക്ഷിക്കപ്പെട്ടു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമായിരുന്നു. താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും ഇന്‍ഡിഗോയുടെ സ്ഥിരം യാത്രക്കാരനാണെന്നും ഇ പി ജയരാജന്‍ കത്തിലൂടെ പറഞ്ഞു. ഇത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. അഭിഭാഷക പാതിരിപ്പള്ളി എസ് കൃഷ്ണകുമാരി വഴിയാണ് ജയരാജന്‍ ഇന്‍ഡിഗോയ്ക്ക് കത്തയച്ചിരിക്കുന്നത്.
എന്നാൽ, താനും കുടുംബവും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ഇന്‍ഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും ഇ പി ജയരാജന്‍ തിങ്കളാഴച മാധ്യമങ്ങളോട് പറഞ്ഞു. നടക്കേണ്ടി വന്നാലും, ഇനി ഒരിക്കലും ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ല. നിലവാരം കുറഞ്ഞ വിമാനക്കമ്പനിയാണിത്. താന്‍ ആരാണെന്ന് പോലും അവര്‍ക്കറിയില്ലായിരുന്നു. ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള നീക്കത്തെക്കുറിച്ച് ഇന്‍ഡിഗോ കമ്പനിക്ക് അറിയാമായിരുന്നു. ഞാന്‍ മാത്രമല്ല, എന്‍റെ കുടുംബവും യാത്ര ചെയ്യില്ല. സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത ഒരു കമ്പനിയാണിത് എന്നായിരുന്നു ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…