Friday, December 19, 2025

വടകരയിൽ യുഡിഎഫിനെതിരെ പരാതിയുമായി എൽഡിഎഫ്!കെ.കെ.ശൈലജയെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി; ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്നും പരാമർശം

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ചൂട് പിടിക്കുമ്പോൾ വടകര മണ്ഡലത്തിൽ യുഡിഎഫിനെതിരെ പരാതിയുമായി എൽഡിഎഫ്. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നുവെന്ന പരാതിയുമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് പുറമെ മുഖ്യമന്ത്രിക്കും പോലീസ് കമ്മീഷണർക്കും ഐജിക്കും , കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

കോവിഡ് കാലത്തെ പർച്ചേസുമായി ബന്ധപ്പെട്ടു നുണപ്രചാരണം നടക്കുന്നതായി ശൈലജ നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ ഇടതുമുന്നണിയുടെ പരാതിയിൽ ശൈലജയ്‌ക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണം നടക്കുന്നതായാണു പറയുന്നത്. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും എൽഡിഎഫ് ആരോപിച്ചു.

‘‘ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയാണ്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണിത്. അദ്ദേഹം ഇതിനു കൂട്ടുനിൽക്കുന്നു’’– പരാതിയിൽ പറയുന്നു

Related Articles

Latest Articles