Monday, June 17, 2024
spot_img

പേടിച്ച് വിറച്ച് പിണറായിയുടെ പോക്കറ്റിൽ സതീശൻ… കോൺഗ്രസിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | LDF | UDF

രക്ഷകർ തന്നെ ശിക്ഷകരാകുമ്പോൾ എന്ത് ചെയ്യാനാണ്. ഈ കേരളത്തിൽ സ്ത്രീകൾ അന്നും ഇന്നും സുരക്ഷിതരല്ല. അവർക്ക് വേണ്ടി സംസാരിക്കാനോ പ്രവർത്തിക്കാനോ മുന്നോട്ട് വന്നവരെല്ലാം ഇന്ന് ഇടത് പക്ഷത്തിന്റെ പോക്കറ്റിൽ കയറി ഇരിക്കുന്നു. എന്നാൽ രക്ഷകരെ ഇന്നും കേരളത്തിലെ ജനങ്ങൾ മനസിലാക്കാതെ പോകുന്നു എന്നുള്ളതാണ് ഏറ്റവും വലിയ സത്യം. പ്രാദേശിക വാദങ്ങളൊന്നും ഇല്ലാതെ ദേശിയ വാദികളും രാജ്യ നന്മയും ആഗ്രഹിക്കുന്ന ഒരു വലിയ ജന വിഭാഗം ഈ ഭാരതത്തിൽ ഉണ്ട് എങ്കിലും പ്രബുദ്ധ മലയാളിയെ പറഞ്ഞു പറ്റിച്ചിരിക്കുന്നത് അവർ മോശമാണ് എന്ന തരത്തിലാണ്. അത് തന്നെയാണ് കേരളത്തിലെ ശാപവും.

ഇതറിയാഞ്ഞിട്ടാണല്ലോ ജനങ്ങൾ തോളിലേറ്റിയ രണ്ടാം പിണറായി സർക്കാർ എത്തിയപ്പോൾ തന്നെ ഇത്രത്തോളം സ്ത്രീകൾ കേരളത്തിൽ അപമാനിക്കപ്പെടുകയും, മരണം പ്പെടുകയും ചെയ്യുന്നത്. പീഡനക്കേസ് ഒതുക്കാന്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടപെട്ട കേസില്‍, വെട്ടിലായ ഇടതു സര്‍ക്കാരിനെ സഹായിക്കാന്‍ യുഡിഎഫും. ഭരണപക്ഷത്തിനെതിരെ വടി ലഭിച്ചിട്ടും പ്രതിപക്ഷത്തിന് ശുഷ്‌കാന്തിയില്ല. പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക ഇടതുമുന്നണിയുടെ കൈവശമുണ്ട്. ഇവ സര്‍ക്കാര്‍ കുത്തിപ്പൊക്കിയാല്‍ സോളാര്‍ ഉള്‍പ്പെടെ, കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ സ്ത്രീപീഡന വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാകും. അതിനാലാണ് നിയമസഭ ചേര്‍ന്നിട്ടും അവസരം വിനിയോഗിക്കാന്‍ യുഡിഎഫ് തയ്യാറാകാത്തത്.

Related Articles

Latest Articles