Friday, December 19, 2025

ബൈക്കിൽ ചാരിനിന്നു; പ്രകോപിതനായ ബിഎസ്എൻഎൽ ജീവനക്കാരൻ വിദ്യാർത്ഥികളെ, മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ചു

തിരുവല്ല : തന്റെ ബൈക്കിൽ ചാരിനിന്നതിൽ പ്രകോപിതനായ യുവാവ് പ്ലസ് വൺ വിദ്യാർത്ഥികളെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചു. ബിഎസ്എൻഎൽ ജീവനക്കാരനായ അഭിലാഷാണ് നിസാര കാര്യത്തിന് കുട്ടികളെ ആക്രമിച്ചത്. കുന്നന്താനം ബിഎസ്എൻഎൽ ഓഫിസിന് സമീപമാണ് സംഭവം.

ട്യൂഷൻ കഴിഞ്ഞ് മടങ്ങാനായി ബസ് കാത്തുനിൽക്കുകയായിരുന്നു കുന്നന്താനം എൻഎച്ച്എസ് ഹയർ‌സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ എൽബിൻ, വൈശാഖ് എന്നിവരാണ് ആക്രമണത്തിനിരയായത്. സമീപത്ത് നിർത്തിയിട്ടിരുന്ന തന്റെ ബൈക്കിൽ ഇവർ ചാരി നിന്നെന്നാരോപിച്ച് അഭിലാഷ് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ മല്ലപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി അഭിലാഷ് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Related Articles

Latest Articles