Thursday, May 2, 2024
spot_img

കണ്ണട ബ്രാന്‍ഡുകളുടെ ഉടമയായി മാറിയ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊ അന്തരിച്ചു;87 വയസ്സായിരുന്നു

മിലാന്‍ : ബാല്യത്തിലെ കൊടിയ ദാരിദ്ര്യത്തെ അതിജീവിച്ച് റെയ് ബാനും ഓക്ലിയുമടക്കമുള്ള ലോകോത്തര കണ്ണട ബ്രാന്‍ഡുകളുടെ ഉടമയായി മാറിയ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊ (87) വിട ചൊല്ലി. കാഴ്ചയ്ക്കപ്പുറം കണ്ണടകളെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളാക്കി മുഖത്തു ധരിപ്പിച്ച ബ്രാന്‍ഡിന്റെ ഉടമയാണ് വിടപറഞ്ഞത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ തിരിച്ചുവരവിനോടു കിടപിടിക്കുന്നതാണ് അനാഥാലയത്തില്‍ കുട്ടിക്കാലം ചെലവിട്ട ഡെല്‍ വെക്കിയൊയുടെ മുന്നേറ്റം. സിനിമയും ഫാഷനും എന്നു വേണ്ട ലോകം മുഴുവന്‍ റെയ് ബാന്‍ ഒരു ലഹരിപോലെ കണ്ണും കണ്ണും കൊള്ളയടിച്ച് മുന്നേറി

അതിദരിദ്ര കുടുംബത്തില്‍ പിറന്ന് ഏഴാം വയസ്സില്‍ മിലാനിലെ ഒരു അനാഥാലയത്തിലെത്തിയ ഡെല്‍ വെച്ചിയോ പിന്നീട് വെനീസിലെ അഗോര്‍ഡോയില്‍ ഒരു കണ്ണട കടയുമായാണ് തുടങ്ങിയത്. പരിസരങ്ങളിലെ കണ്ണട നിര്‍മാതാക്കള്‍ക്ക് ഫ്രെയിമുകള്‍ വില്‍പന നടത്തലായിരുന്നു ജോലി. ഇത് പിന്നീട് വളര്‍ന്നുവലുതായി എസ്സിലോര്‍ലക്‌സോട്ടിക എന്ന പേരില്‍ ഈ രംഗത്ത് ചോദ്യം ചെയ്യപ്പെടാത്ത വ്യവസായ സാമ്രാജ്യമായി വളര്‍ന്നു. മാധ്യമങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.റേ-ബാന്‍, ഓക്‌ലി തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകള്‍ എസ്സിലോര്‍ലക്‌സോട്ടികക്കു കീഴില്‍ പുറത്തിറങ്ങി. ജൂണ്‍ ഒന്നിലെ കണക്കുകള്‍ പ്രകാരം 2570 കോടി ഡോളര്‍ (2,01,700 കോടി രൂപ) ആണ് ഡെല്‍ വെച്ചിയോയുടെ ആസ്തി.

Related Articles

Latest Articles