Tuesday, May 21, 2024
spot_img

അട്ടപ്പാടിയിൽ ഗർഭസ്ഥ ശിശു മരിച്ചു;മേലേ ചൂട്ടറയിലെ ഗീതുവിന്‍റെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്

 

പാലക്കാട്: അട്ടപ്പാടിയിൽ ഗർഭസ്ഥ ശിശു മരിച്ചു. മേലേ ചൂട്ടറയിലെ ഗീതുവിന്‍റെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. 27 ആഴ്ചയായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് സ്കാനിംഗിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതേസമയം, അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 6 ആയി. കഴിഞ്ഞ 6 മാസത്തിനിടെ 10 ശിശുക്കളും ഇവിടെ മരിച്ചിരുന്നു.

ഇന്ന് രാവിലെ ചിറ്റൂർ ഊരിലെ ഷിജു – സുമതി ദമ്പതികളുടെ പെൺകുഞ്ഞ് മരിച്ചിരുന്നു. ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുമതി. ആഗസ്ത് ഒന്നിനായിരുന്നു പ്രസവ തീയ്യതി പറഞ്ഞിരുന്നെങ്കിലും ഇന്ന് രാവിലെ പ്രസവിച്ചു. പക്ഷേ കുഞ്ഞിനെ രക്ഷിക്കാനായില്ല. സ്‍കാനിംഗിൽ ഭ്രൂണാവസ്ഥയിൽ തന്നെ കുഞ്ഞിന്‍റെ തലയിൽ മുഴ കണ്ടെത്തിയിരുന്നു.

Related Articles

Latest Articles