Tuesday, December 30, 2025

വയനാട്ടിൽ വീണ്ടും പുലി: പരിഭ്രാന്തിയിൽ ജനങ്ങൾ | leopard- vayanad- kerala

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടടുത്ത് മേപ്പാടി കടൂരില്‍ റോഡിലെ ഒരു മരത്തിലാണ് പുലിയെ കണ്ടത്. വാഹനത്തിൽ യാത്ര ചെയ്‌തവർ പുലിയുടെ ദൃശ്യങ്ങള്‍ മൊബൈലിൽ പകർത്തിയിരുന്നു. ആളുകളെ കണ്ടതോടെ പുലി തേയിലത്തോട്ടത്തിലേക്ക് ഓടി.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവിടെയെത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പതിവായി ഈ ഭാഗത്ത് പുലി ഇറങ്ങുന്നത് പരിസരവാസികളിൽ പരിഭ്രാന്തി പരത്തുന്നുണ്ട്. ഇവിടെ പുലിയെ കാണുന്നതും, പുലി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്.

Related Articles

Latest Articles