Sunday, September 27, 2026

കോതമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

കോതമംഗലം: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചര്‍ ഞായപ്പിള്ളി കൊട്ടിശ്ശേരികുടിയില്‍ കെ.എം. മാണി (49) ആണ് മരിച്ചത്. കുട്ടമ്പുഴ സത്രപ്പടിയില്‍ മക്കപുഴ കോളനിക്ക് സമീപമാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്.

എറണാകുളം കോതമംഗലത്തു നിന്നും പിണവൂര്‍കുടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.തുടർന്ന് പരിക്കേറ്റ മാണിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച രാവിലെ മരണപ്പെടുകയായിരുന്നു. സംസ്കാരം ബുധനാഴ്ച്ച തട്ടേക്കാട് സെന്റ് മേരിസ് പള്ളിയില്‍ നടക്കും

Related Articles

Latest Articles