Kerala

കേരളത്തിൽ എലിപ്പനി; മരണം 204 ആയി; മാലിന്യ നിർമാർജനം കാര്യക്ഷമമാക്കണം

തിരുവനന്തപുരം: കേരളത്തിൽ എലിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നു. മാലിന്യ നിർമാർജനത്തിലെ പോരായ്മകളാണ് രോ​ഗ വ്യാപനം കൂട്ടുന്നത്.

ഇന്നലെ 14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതുൾപ്പെടെ ഈ വർഷം ഇതുവരെ 1195പേർക്കാണ് പരിശോധനയിലൂടെ എലിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എലിപ്പനിയ്ക്ക് ചികിൽസയിലായിരുന്ന പത്തനംതിട്ട തിരുമൂലപുരം ഞവനാകുഴി പെരുമ്പള്ളിക്കാട്ട് മലയിൽ വീട്ടിൽ അമ്പിളിയുടെ മരണം ഉൾപ്പെടെ 45 പേർ രോ​ഗം ബാധിച്ച് മരിച്ചു.

അതേസമയം എലിപ്പനി രോ​ഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയവ‌രുടെ എണ്ണവും കൂടുകയാണ്. ഇന്നലെ വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം 1795പേരാണ് രോ​ഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയത്. രോ​ഗ ലക്ഷണങ്ങളോടെ മരണൺ സംഭവിച്ചവരുടെ എണ്ണം 160 ആണ്.

മാലിന്യ നിർമാർജനം കാര്യ​ക്ഷമമല്ലാത്തതാണ് രോ​ഗ വ്യാപനത്തിന് കാരണം. മഴ കൂട ആയതോടെ പലയിടത്തും മാലിന്യം ചീഞ്ഞളിഞ്ഞു. ഇത് രോ​ഗ പകർച്ചയുടെ ആക്കം കൂട്ടുകയാണ്

എലികൾ , കന്നുകാലികൾ, പട്ടി,പൂച്ച എന്നിവയുടെ മൂത്രം വഴി കെട്ടിക്കിടക്കുകയോ ഒലിച്ചിറങ്ങുകയോ ചെയ്യുന്ന വെള്ളത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോ​ഗമാണ് എലിപ്പനി. ശരീരത്തിലെ മിറിവുകളിലൂടേയോ അധിക സമയം വെള്ളത്തിൽ നിൽക്കുന്നത് വഴിയോ അണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. ശക്തമായ പനി, തലവേദന, പേശികൾക്ക് വേദന, കണ്ണുകൾക്ക് ചുവപ്പുനിറം, ഛർ​ദി എന്നിവയാണ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് തുടക്കത്തിൽ തന്നെ ചികിൽസ എടുത്താൽ മരണം ഒഴിവാക്കാം. അല്ലാത്തപക്ഷം ശ്വാസകോശം,കരൾ,വൃക്കകൾ,ഹൃദയം എന്നിവയെ രോ​ഗം ബാധിക്കും. പത്തു മുതൽ 15 ശതമാനം വരെയാണ് മരണ സാധ്യത.

മലിന ജലവുമായി സമ്പർക്കം ഉണ്ടായാൽ മൂന്ന് മുതൽ ആറ് ആഴ്ച വരെ കൃത്യമായ അളവിൽ ഡോക്സി സൈക്ലിൻ ​ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്.

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 hour ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

15 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

16 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago