Monday, May 20, 2024
spot_img

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് ഇനി തുടരാനാകില്ല; നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അദ്ധ്യക്ഷ ആകട്ടെന്ന് സോണിയ ഗാന്ധി

ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് ഇനി തുടരാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്നും സോണിയ ഗാന്ധി അറിയിച്ചു.

സോണിയ ഗാന്ധി തന്റെ ഈ നിലപാട് അറിയിച്ചത് മുതിർന്ന കോൺഗ്രസ് നേതാക്കളെയാണ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം വ്യക്തമാക്കൽ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക ഗലോട്ട്, കമൽനാഥ് ഇവരിൽ ഒരാൾ അദ്ധ്യക്ഷൻ ആകുന്നതിനോടാണ് സോണിയ ഗാന്ധിക്ക് താൽപര്യം.

നെഹ്‌റു കുടുംബാംഗം അല്ലാത്തയാൾ കോൺഗ്രസ് അദ്ധ്യക്ഷൻ ആകാനുള്ള സാധ്യത ഒരുങ്ങുന്നത് 28 വർഷത്തിന് ശേഷമാണ്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിക്കും താത്പര്യമില്ലെന്നാണ് സൂചന

Related Articles

Latest Articles