Monday, May 20, 2024
spot_img

പമ്പയിലും സന്നിധാനത്തും അന്നദാനം വിലക്കിയ ദേവസ്വം ബോർഡ് കൺ‌തുറന്നു കാണട്ടെ; സന്നിധാനത്ത് തിരക്കിൽ വലയുന്ന ഭക്തർക്കായി പത്തുലക്ഷം രൂപയുടെ ബിസ്ക്കറ്റ് എത്തിച്ച് അയ്യപ്പസേവാ സംഘത്തിന്റെ ചിറ്റൂർ യുണിറ്റ്

അയ്യപ്പ ഭക്തർക്ക് ആശ്വാസമായി അയ്യപ്പ സേവ സംഘം .അഖില ഭാരത അയ്യപ്പ സേവ സംഘം പാലക്കാട് ചിറ്റൂർ യൂണിയൻ സമാഹരിച്ച പത്ത് ലക്ഷം രൂപയുടെ ബിസ്ക്കറ്റ് ഇന്നലെ പമ്പയിൽ എത്തിച്ചു . ഒരു കണ്ടയ്നർ ബിസ്കറ്റാണ് പമ്പയിൽ എത്തിച്ചത് . തിരക്ക് വർദ്ധിക്കുമ്പോൾ മുൻകരുതൽ എന്ന നിലയ്ക്കാണ് ബിസ്ക്കറ്റുകൾ എത്തിക്കുന്നത് . അന്നദാനം പമ്പയിലും, സന്നിധാനത്തുംഅയ്യപ്പ സേവ സംഘം നടത്തുന്നത് നിരോധിച്ചത് ഭക്തർക്ക് വളരെ അധികം ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്.

അയ്യപ്പ സേവ സംഘം, തിരക്കിൽ പെട്ട അയ്യപ്പ ഭക്തൻമാർക്ക് വെള്ളവും, ബിസ്ക്കറ്റും ഏത്തപഴങ്ങളും പരമാവതി നൽകിയിരുന്നു. ബഹു:ഹൈക്കോടതിയുടെ ശബരിമല ബഞ്ചും, ദേവസ്വം ബോർഡും ഭക്തജന ക്ഷേമം മുൻ നിർത്തി അന്നദാന നിരോധനം പിൻവലിക്കണം എന്നുള്ളതാണ് ആവശ്യം.അയ്യപ്പ ഭക്തരുടെ ഒരേ ആവശ്യം

ഈ ആവശ്യങ്ങൾ ക്യാമ്പിൽ എത്തുന്നവർ പൊതു താൽപ്പര്യം മുന്നിൽ നിർത്തി ബുക്കിൽ കുറിക്കുന്നുമുണ്ട്. തിരക്ക് വർധിക്കുന്നത് മുന്നിൽ കണ്ട് സന്നിധാനം ക്യാമ്പിലേക്കും ഒരു കണ്ടയ്നർ ബിസ്ക്കറ്റുകൾ ഉടൻ എത്തിക്കുമെന്ന് അയ്യപ്പ സേവ സംഘം അറിയിച്ചിട്ടുണ്ട് . ചിറ്റൂർ യൂണിയനിലുള്ള യൂണിയൻ പ്രസിഡന്റ് കാർത്തി കേയൻന്റെയും, പമ്പ ക്യാമ്പ് ഓഫീസർ പല്ലാവൂർ ദാസിന്റെയും നേതൃത്വത്തിലുള്ള ടീംമാണ് ബിസ്ക്കറ്റ് പമ്പയിൽ എത്തിക്കുന്നതിനു നേതൃത്വം നൽകിയത്

Related Articles

Latest Articles