Monday, December 22, 2025

‘ടിക്കറ്റ് നോക്കിയിട്ട് തിരിച്ചുതരാം’; കാഴ്ചപരിമിതിയുള്ള ലോട്ടറിക്കച്ചവടക്കാരന്റെ പതിനായിരം രൂപയോളം വിലവരുന്ന ടിക്കറ്റുകളുമായി യുവാവ് മുങ്ങി

പാലക്കാട്: കാഴ്ചപരിമിതിയുള്ള ലോട്ടറിക്കച്ചവടക്കാരന്റെ ടിക്കറ്റുകളുമായി യുവാവ് സ്ഥലംവിട്ടു.ലോട്ടറി വാങ്ങാനെത്തിയ ശേഷം ടിക്കറ്റ് നോക്കിയിട്ട് തിരിച്ചുതരാം എന്ന് പറഞ്ഞാണ് ടിക്കറ്റുകളുമായി ഇയാൾ മുങ്ങിയത്. റോബിൻസൺ റോഡിൽ താമസിക്കുന്ന മായ കണ്ണന്റെ പതിനായിരം രൂപയോളം വിലവരുന്ന നാൽപത് സമ്മർ ബമ്പർ ലോട്ടറികളാണ് മോഷണം പോയത്.

പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം ലോട്ടറി വിൽക്കുന്നയാളാണ് 68 കാരനായ മായ കണ്ണൻ. കാഴ്ച പരിമിതനായ അദ്ദേഹത്തിന്റെ ലോട്ടറി നോക്കിയിട്ട് തിരിച്ചുതരാമെന്ന് പറഞ്ഞ യുവാവ്, സമ്മർ ബമ്പർ ലോട്ടറിയുടെ 40 ടിക്കറ്റുകൾ വാങ്ങുകയും പണം നൽകാതെ മുങ്ങുകയും ചെയ്തു. സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles