Monday, April 29, 2024
spot_img

സ്‌കൂളുകളിൽ കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കളരിപ്പയറ്റിനെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം;
വി. മുരളീധരന് നിവേദനം സമർപ്പിച്ചു

ദുബായ്:ഇന്ത്യയിലെ സ്‌കൂളുകളിൽ കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടുള്ള പാഠ്യപദ്ധതിയിൽ
കളരിപ്പയറ്റ് ഉൾപ്പെടുത്താനുള്ള നിവേദനം കേന്ദ്ര സഹമന്ത്രി വി. മുരളീധരന് കളരി ക്ലബ് ദുബായ് സ്ഥാപകൻ ഡോക്ടർ റഹീസ് ഗുരുക്കൾ സമർപ്പിച്ചു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ ഭീഷണിയിൽ നിന്ന് യുവ തലമുറയെ ബോധവാന്മാരാക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി, അവരെ ശാരീരികമായും മാനസികമായും ആത്മീയമായും ശക്തിപ്പെടുത്തുന്നതിന് കളരി ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം.

ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് നടന്ന കളരിപ്പയറ്റ് പ്രദർശനത്തിൽ കളരിപ്പയറ്റിലെ ആദ്യ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ കളരി ക്ലബ്ബിലെ അംഗങ്ങളെ മന്ത്രി അനുമോദിച്ചു.

Related Articles

Latest Articles