Thursday, December 18, 2025

എല്‍ജിബിടിക്യു തല്ലിപ്പൊളി പരിപാടി; പദംപോലും അപകടകരം: വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി,പ്രസ്താവന ശശി തരൂര്‍ ഉദ്‌ഘാടനം ചെയ്ത സമ്മേളനത്തിൽ സംസാരിക്കവെ

കണ്ണൂർ : എൽജിബിടിക്യു സമൂഹത്തെ അധിക്ഷേപിച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം.ഷാജി. എല്‍ജിബിടിക്യു എന്നാല്‍ ഏറ്റവും മോശമായ സ്വവര്‍ഗരതിയാണെന്നും അത് നാട്ടിൻപുറത്തെ തല്ലിപ്പൊളി പരിപാടിയാണെന്നുമാണ് കെ.എം.ഷാജിയുടെ കണ്ടെത്തൽ . കണ്ണൂരില്‍ കോൺഗ്രസ് എംപി ശശി തരൂര്‍ ഉദ്ഘാടനം ചെയ്ത ഇ.അഹമ്മദ് അനുസ്മരണ സമ്മേളനത്തിലാണ് കെ.എം.ഷാജിയുടെ വിവാദ പ്രസ്താവന.

‘‘എൽജിബിടിക്യു നാട്ടിലെ തല്ലിപ്പൊളി പരിപാടിയാണ്. അതിനെ കളറാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ പദം പോലും അപകടകരമാണ്. സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഈ ഹോർമോൺ തകരാർ പരിഹരിക്കാൻ കൗൺസിലിങ് അടക്കം ഒരുപാട് മാർഗങ്ങളുണ്ട്.
ഇത് മതവിശ്വാസത്തിനും എതിരാണ്. ഇതുമൂലം വരുംതലമുറ ജെൻഡർ ആശയക്കുഴപ്പത്തിലാകും. വലുതായിട്ട് ജെൻഡർ തീരുമാനിച്ചാൽ മതിയെന്നു പറയുന്നത് മണ്ടത്തരമാണ്. ജെൻഡർ ആളുകൾ തീരുമാനിക്കട്ടെ എന്നു പറയുന്നതും അപകടകരമാണ്’’– കെ എം ഷാജി പറഞ്ഞു.

Related Articles

Latest Articles