Saturday, May 11, 2024
spot_img

പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം…! അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്‌പെൻഡ് ചെയ്തു,മദ്യപിച്ച് വീണ്ടും ബസ് ഓടിക്കാനെത്തി, തൃക്കാക്കരയില്‍ ഡ്രൈവര്‍ പിടിയില്‍

കൊച്ചി:അപകടമുണ്ടാക്കിയതിനെ തുടർന്ന് ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെട്ട ഡ്രൈവർ മദ്യപിച്ച്
ബസ് ഓടിക്കുന്നതിനിടെ പിടിയിൽ.നേര്യമംഗലം സ്വദേശി അനിൽകുമാറാണ് തൃക്കാക്കരയില്‍ പിടിയിലായത്.

കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടർന്ന് അനില്‍ കുമാറിന്‍റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ന് വാഹനം ഓടിക്കാൻ അനില്‍ വീണ്ടുമെത്തിയത്. ബസിന്‍റെ പെർമിറ്റ്‌ റദ്ദാക്കാൻ ശുപാർശ ചെയ്യുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു. ഇയാളെ വൈദ്യ പരിശോധനക്ക് ശേഷം ജാമ്യത്തിൽ വിട്ടു.

Related Articles

Latest Articles