Tuesday, December 23, 2025

ലൈഫ് മിഷന്‍ കോഴക്കേസ് : മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് ഇ ഡി

കൊച്ചി ; ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യും. സി എം രവീന്ദ്രനോട് തിങ്കളാഴ്ച കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തു വരുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കം.

സ്വപ്നയും എം.ശിവശങ്കരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിൽ സി.എം.രവീന്ദ്രന്റെ പേര് പരാമർശിച്ചിരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്

Related Articles

Latest Articles