Sunday, June 16, 2024
spot_img

ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയം: മരണം 23 ആയി; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ഡെറാഡൂണ്‍: മഴ മിന്നൽപ്രളയമായി മാറിയ ഉത്തരാഖണ്ഡിൽ(Uttarakhand) രണ്ടുദിവസത്തിനിടെ പൊലിഞ്ഞത്​ 23 ജീവൻ. സംസ്ഥാനത്തെ താഴ്​ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഇവിടേക്കുള്ള മൂന്ന്​ പാതകളിലും മണ്ണിടിഞ്ഞ്​ ഗതാഗതം മുടങ്ങി​.

ഇന്ന് 18 പേര്‍കൂടി മരിച്ചതോടെയാണ്​ ആകെ മരണം 23 ആയത്​. മേഘവിസ്​ഫോടനവും ഉരുൾപൊട്ടലുമാണ്​ ആൾനാശത്തിന്​ ഇടയാക്കിയത്​. നിരവധി പേര്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടതായി സംശയിക്കുന്നതായി മുഖ്യമന്ത്രി പുഷ്​കർ സിങ്​ ധാമി ഡെറാഡൂണിൽ പറഞ്ഞു.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഹെലികോപ്​റ്ററിൽ ഹെലികോപ്​റ്ററില്‍ സഞ്ചരിച്ച്‌​ സ്ഥിതി വിലയിരുത്തിയ ശേഷമാണ്​ മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയുടെ മൂന്ന്​ ഹെലികോപ്​റ്ററുകള്‍ സംസ്ഥാനത്തെത്തും. ഇതില്‍ രണ്ടെണ്ണം നൈനിറ്റാളിലേക്ക്​ അയക്കും. കനത്ത മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്​ നൈനിറ്റാളിലാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി, ടെലികോം, ഇന്‍റര്‍നെറ്റ്​ സേവനങ്ങളെ സാരമായി ബാധിച്ചു. നൈനിറ്റാളിൽ 90 മില്ലി ലിറ്ററും അൽമോറയിൽ 216 മില്ലി ലിറ്ററും മഴ പെയ്​തു. ചാര്‍ധാം തീര്‍ഥാടന കേന്ദ്രങ്ങളില്‍ എത്തിയവര്‍ പലയിടത്തായി കുടുങ്ങി കിടക്കുകയാണ്​.

100 പേർ ഗുജറാത്തില്‍നിന്നെത്തി ഇവിടെ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്​. ഗുജറാത്ത്​ മുഖ്യമന്ത്രി ഭൂപേന്ദ്ര പ​ട്ടേൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് കൃഷി മേഖലയിലേതടക്കം നഷ്​ടം തിട്ടപ്പെടുത്തിത്തുടങ്ങി. അതേസമയം അടിയന്തരസഹായം വാഗ്​ദാനം ചെയ്​ത്​ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ചു. ആളുകള്‍ ആശങ്കപ്പെടേണ്ടെന്നും രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിൽ നടക്കുന്നതായും മുഖ്യമന്ത്രി പുഷ്​കർ സിങ്​ ധാമി പറഞ്ഞു.

Related Articles

Latest Articles