പത്തനംതിട്ട: സഹപാഠികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇളമണ്ണൂര്‍ കുറുമ്പകര സ്വദേശി ജെബിന്. വി. ജോണ്‍, പുതുവല്‍ സ്വദേശിനി സോന മെറിന് മാത്യു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവർക്കും 22 വയസായിരുന്നു.
സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദത്തിന് ഒരുമിച്ച് പഠിച്ചവരാണ് ജെബിനും,സോനയും. ജെബിന് ബാംഗ്ലൂരിലും സോനാ അടൂരില്‍ ഉപരിപഠനത്തിന് ചേര്‍ന്നിരുന്നു.

