Thursday, October 1, 2026

ഇടിമിന്നൽ: ബംഗാളിലെ മാൾഡയിൽ ഏഴു മരണം,12 വിദ്യാർത്ഥികൾക്ക് പരിക്ക്

മാൾഡ: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ഇടിമിന്നലേറ്റ് ഏഴു മരണം. കൃഷ്ണ ചൗധരി, ഉമയ് കുൽസും, ദിബോശ്രീ മണ്ഡൽ, സോമിത് മണ്ഡൽ, നജ്റുൽ എസ്.കെ, റോബിസൻ ബിബി, ഈസ സർക്കാർ എന്നിവരാണ് മരിച്ചത്. മരണപ്പെട്ട ആറു പേർ കാലിയാച്ചക് ഏരിയയിലും ഒരാൾ ഓൾഡ് മാൾഡയിലും ഉള്ളവരാണ്. ഇവരെ കൂടാതെ ഇടിമിന്നലേറ്റ് ഒമ്പത് കന്നുകാലികളും ചത്തു.

മാൾഡയിലെ ബാങ്കിറ്റോള ഹൈസ്കൂളിലെ 12 വിദ്യാർത്ഥികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. ഇവർ ബാങ്കിറ്റോള റൂറൾ ഹോസ്പിറ്റലിലും മാൾഡ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണെന്ന് മാൾഡ ജുഡീഷ്യൽ മജിസ്ട്രേറ്റ് നിതിൻ സിംഗാനിയ അറിയിച്ചു.

Related Articles

Latest Articles