Sunday, September 20, 2026

മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് മസ്ക്കറ്റ് ഹോട്ടലിനടുത്തുള്ള പുളിമരത്തിൽ! കുരങ്ങിനെ പിടിക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളിമരത്തിൽ കണ്ടെത്തി. കുരങ്ങിനെ പിടിക്കാൻ ശ്രമം തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഹനുമാൻ കുരങ്ങ് മൃഗശാലയിൽനിന്നു ചാടിപ്പോയത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നും കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളില‍െ പെൺകുരങ്ങാണിത്.

പെൺകുരങ്ങിനൊപ്പം ഒരു ആൺ കുരങ്ങിനെയും സുവോളജിക്കൽ പാർക്കിൽനിന്ന് എത്തിച്ചിരുന്നു. ഇവയെ കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കൂട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നതിനിടയിലാണ് പെൺകുരങ്ങ് ചാടിപ്പോയത്. തുടർന്ന് കുരങ്ങിനായി മൃഗശാല ജീവനക്കാർ വലിയതോതിൽ തിരച്ചിൽ നടത്തിയിരുന്നു.

Related Articles

Latest Articles