Monday, December 15, 2025

ലൈംഗിക പീഡന പരാതി: സംവിധായകന്‍ ലിജു കൃഷ്ണയെ മലയാള സിനിമയില്‍ നിന്നും വിലക്കണമെന്ന് ഡബ്ള്യൂ.സി.സി

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതിയ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പടവെട്ട് സിനിമയുടെ (Cinema) സംവിധായകന്‍ ലിജു കൃഷ്ണയെ പ്രസ്തുത കേസ് തീര്‍പ്പാകുന്നതുവരെ സിനിമാ മേഖലയില്‍ നിന്ന് വിലക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി.

കേസ് തീർപ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്‌ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. കേരള സർക്കാരും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. അതിജീവിച്ചവളുടെ കൂടെ നിൽക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതായും ഡബ്ല്യുസിസി കുറിപ്പിൽ പറഞ്ഞു.

അതേസമയം സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി പീഡനത്തിനിരയായ യുവതി.വുമെണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി തനിക്ക് നേരിട്ട പീഡനം വിവരിച്ചത്. 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും ഗര്‍ഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും പൂര്‍ണമായി തകരുകയും ചെയ്തുവെന്നും യുവതി പറയുന്നു.

Related Articles

Latest Articles