Monday, April 29, 2024
spot_img

ഇടപെടലുമായി ഇന്ത്യ; പുടിൻ, സെലന്‍സ്കി എന്നിവരുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി

ദില്ലി: റഷ്യ-യുക്രൈൻ യുദ്ധം ശക്തമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്ക് പങ്കാളിയായി ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാടിമിർ പുടിൻ, യുക്രൈന്‍ പ്രസിഡന്‍റ് വ്ലാടിമിർ സെലന്‍സ്കി എന്നിവരുമായി ഫോണിൽ ചർച്ച നടത്തി.

പുടിനുമായുള്ള ഫോൺ സംഭാഷണം ഏകദേശം 50 മിനിറ്റോളം നീണ്ടുനിന്നു. യുക്രൈൻ പ്രസിഡന്റ് വ്ലാടിമിർ സെലന്‍സ്കിയുമായി പുടിൻ നേരിട്ട് സംസാരിക്കണമെണ് മോദി അഭ്യർത്ഥിച്ചു. മാത്രമല്ല സുമിയിൽ അടക്കം ഇന്ത്യൻ വിദ്യാർത്ഥികൾ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന സാഹചര്യവും റഷ്യൻ അതിർത്തി വഴി പൗരന്മാരെ തിരികെയെത്തിക്കാനുള്ള സഹായവും മോദി പുടിനോട് അഭ്യർത്ഥിച്ചു. യുക്രൈൻ – റഷ്യ യുദ്ധം സംബന്ധിച്ച് ഇതുവരെയുള്ള സ്ഥിതിഗതികൾ രാജ്യത്തെ ഭരണാധികാരികളുമായി ചർച്ച ചെയ്തുവെന്നുമാണ് ലഭിയ്ക്കുന്ന വിവരം.

യുക്രൈന്‍ പ്രസിഡന്‍റ് വ്ലാടിമിർ സെലന്‍സ്കിയുമായും നരേന്ദ്രമോദി ചര്‍ച്ച നടത്തി. 35 മിനിറ്റ് നീണ്ടു നിന്ന ചർച്ചയിൽ ഇന്ത്യൻ പൗരന്മാരുടെ ഒഴിപ്പിക്കലും സുരക്ഷ ഇടനാഴിയും ചർച്ചയായി. രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് മോദി നന്ദി അറിയിച്ചു. യുക്രൈനും റഷ്യയുമായി നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിക്കുകയും ചെയ്തു.

Related Articles

Latest Articles