Wednesday, December 24, 2025

തുടര്‍ച്ചയായി സോഡാ നാരങ്ങാവെള്ളം കുടിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ലത്

സോഡാ നാരങ്ങാവെള്ളം കുടിക്കാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. ദാഹം തോന്നിക്കഴിഞ്ഞാല്‍ ദാഹശമനത്തിനായി സോഡാനാരങ്ങാവെള്ളം കുടിക്കുകയാണ് പലരുടെയും പതിവ്.എന്നാല്‍ സോഡ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധി ആണ്.

മധുരമുള്ള സോഡ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് അമിതവണ്ണവും പ്രമേഹസാധ്യതയും കൂടുതല്‍ ആയിരിക്കും. മാത്രമല്ല ശരീരത്തിലെ ഹോര്‍മോണുകളെയും ദോഷകരമായി ബാധിക്കാനും സോഡ കാരണമാകുന്നു.

സോഡയിലെ ചില ചേരുവകള്‍ കാരണം വിശപ്പില്ലാതാകാനും തുടര്‍ച്ചയായ ഉപയോഗം എല്ലുകളുടെ തേയ്മാനത്തിനും കാരണമാകുന്നുണ്ട്.കരള്‍ രോഗം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിക്കും

Related Articles

Latest Articles