വാരാണസി: വാരാണസിയിലെ എല്ലാ ക്ഷേത്രങ്ങളുടെയും 250 മീറ്റര്‍ ചുറ്റളവിലുള്ള പൈതൃക പ്രദേശത്ത് മദ്യവും സസ്യേതരഭക്ഷണവും വില്പ്പന നടത്തുന്നത് സമ്പൂര്‍ണമായി നിരോധിച്ചു. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന വാരണാസി, വൃന്ദാവന്‍, അയോദ്ധ്യ, ചിത്രകൂട്, ദിയോബന്ധ്, ദേവാഷെരീഫ്, മിശ്രിക് നൈമിഷാരണ്യ എന്നിവിടങ്ങളിലാണ് നിരോധനം.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ഏപ്രിലില്‍ തന്നെ ഈ പ്രദേശത്ത് മദ്യവും സസ്യേതര ഭക്ഷണവും നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, അലഹബാദിലെ സംഗം പ്രദേശങ്ങളിലുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എക്‌സൈസ് വകുപ്പ് നടത്തുന്ന മദ്യവില്പ്പന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
വാരാണസിയിലെ എല്ലാ ക്ഷേത്രങ്ങളുടെയും 250 മീറ്റര്‍ ചുറ്റളവിലുള്ള പൈതൃക പ്രദേശത്ത് മദ്യവും സസ്യേതരഭക്ഷണവും വിപണനം നടത്തുന്നത് സമ്പൂര്‍ണമായി നിരോധിക്കകമെന്ന് നിര്‍ദേശം രണ്ടുദിവസം മുന്‍പ് വാരാണസി നഗരസഭ പാസാക്കിയിരുന്നു.

