ദില്ലി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന കെ കവിതയെ ചോദ്യം ചെയ്യാൻ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചു. ഇഡി അറസ്റ്റ് ചെയ്ത കെ കവിത ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ കവിതയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ സിബിഐ പറയുന്നു.തിങ്കളാഴ്ച കവിതയുടെ ഇടക്കാല ജാമ്യാ അപേക്ഷയിൽ റൗസ് അവന്യൂ കോടതി വിധി പറയാനിരിക്കെയാണ് സിബിഐ നീക്കം.
2019ലാണ് ദില്ലി സർക്കാർ മദ്യനയം പുതുക്കി അവതരിപ്പിക്കുന്നത്. പുതിയ നയം പ്രകാരം മദ്യവിൽപ്പന പൂർണ്ണമായും സ്വകാര്യമേഖലയ്ക്ക് നൽകുന്നു എന്നതായിരുന്നു പ്രധാന വിമർശനം. പ്രത്യേകിച്ചോരു നിയന്ത്രണവുമില്ലാതെ മദ്യവ്യവസായികൾക്ക് ലൈസൻസ് നൽകിയത് തലസ്ഥാനത്ത് മദ്യമൊഴുകുന്ന അവസ്ഥ സൃഷ്ട്ടിച്ചു എന്നതുൾപ്പെടെയുള്ള വിമർശനങ്ങളെ തുടർന്ന് 2022 സെപ്റ്റംബറിൽ സർക്കാർ മദ്യനയം പിൻവലിക്കുകയായിരുന്നു.സംഭവത്തിൽ 2023 ഫെബ്രുവരി 26ന് ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന ആം ആദ്മി നേതാവ് മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തു. 2024 മാർച്ച് 15നാണ് കെ കവിത അറസ്റ്റു ചെയ്യപ്പെടുന്നത്. മാർച്ച് 21 ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…