Friday, May 3, 2024
spot_img

മദ്യനയ അഴിമതി കേസ് അടുത്ത ഘട്ടത്തിലേക്ക് ! കെ കവിതയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി സിബിഐ

ദില്ലി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന കെ കവിതയെ ചോദ്യം ചെയ്യാൻ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചു. ഇഡി അറസ്റ്റ് ചെയ്ത കെ കവിത ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ കവിതയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ സിബിഐ പറയുന്നു.തിങ്കളാഴ്ച കവിതയുടെ ഇടക്കാല ജാമ്യാ അപേക്ഷയിൽ റൗസ് അവന്യൂ കോടതി വിധി പറയാനിരിക്കെയാണ് സിബിഐ നീക്കം.

2019ലാണ് ദില്ലി സർക്കാർ മദ്യനയം പുതുക്കി അവതരിപ്പിക്കുന്നത്. പുതിയ നയം പ്രകാരം മദ്യവിൽപ്പന പൂർണ്ണമായും സ്വകാര്യമേഖലയ്ക്ക് നൽകുന്നു എന്നതായിരുന്നു പ്രധാന വിമർശനം. പ്രത്യേകിച്ചോരു നിയന്ത്രണവുമില്ലാതെ മദ്യവ്യവസായികൾക്ക് ലൈസൻസ് നൽകിയത് തലസ്ഥാനത്ത് മദ്യമൊഴുകുന്ന അവസ്ഥ സൃഷ്ട്ടിച്ചു എന്നതുൾപ്പെടെയുള്ള വിമർശനങ്ങളെ തുടർന്ന് 2022 സെപ്റ്റംബറിൽ സർക്കാർ മദ്യനയം പിൻവലിക്കുകയായിരുന്നു.സംഭവത്തിൽ 2023 ഫെബ്രുവരി 26ന് ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന ആം ആദ്മി നേതാവ് മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തു. 2024 മാർച്ച് 15നാണ് കെ കവിത അറസ്റ്റു ചെയ്യപ്പെടുന്നത്. മാർച്ച് 21 ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles