Wednesday, May 15, 2024
spot_img

മദ്യപിച്ച് നടന്നുപോകുന്നവര്‍ക്കെതിരെ കേസെടുക്കരുത്; ഊതിപ്പിച്ച് ദേഹോപദ്രവം ചെയ്യരുത്; വേറിട്ട സമരവുമായി മദ്യപാനികളുടെ സംഘടന

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക, മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാന്‍ അനുവദിക്കുക,മദ്യപിച്ച് നടന്നുപോകുന്നവരെ ഊതിപ്പിച്ച് ദേഹോപദ്രവം ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ.രണ്ടു പേരാണ് പ്ലക്കാർഡുകളുമായി ധർണയ്ക്ക് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്.എന്നാല്‍ രണ്ടു പേര്‍ മാത്രമാണ് സമരത്തിന് എത്തിയതെങ്കിലും വെറിട്ട സമരം കാഴ്ച്ചകാര്‍ക്ക് കൗതുകമായി.

ഓള്‍ കേരള മദ്യപാന അനുകൂല സംഘടനയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച രാവിലെ വ്യത്യസ്തമായ പ്രതിഷേധ ധര്‍ണ അരങ്ങേറിയത്. മദ്യത്തെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, മദ്യപിച്ച് നടന്നുപോകുന്നവര്‍ക്കെതിരെ കേസെടുക്കാതിരിക്കുക തുടങ്ങിയവയും ഇവരുടെ ആവശ്യങ്ങളാണ്.

മദ്യപാനികളോടുള്ള അവഗണന അവസാനിപ്പിക്കണം. മദ്യഷോപ്പ് ജീവനക്കാര്‍ കാണിക്കുന്ന ക്രൂരത ഒഴിവാക്കണമെന്നും ഒരോ പഞ്ചായത്തിലും ബീവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Related Articles

Latest Articles