India

“നരേന്ദ്ര മോദി ഓരോ ഭാരതീയന്റെയും പ്രതിനിധി !അദ്ദേഹത്തെ ചടങ്ങിനായി തെരഞ്ഞെടുത്തത് ശ്രീരാമൻ !” ഭാരതീയർ ആവേശപൂർവ്വം കാത്തിരിക്കുന്ന അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കായി രാജ്യം തയ്യാറെടുക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് എൽ കെ അദ്വാനി

ദില്ലി : നരേന്ദ്ര മോദി ഓരോ ഭാരതീയന്റെയും പ്രതിനിധിയെന്നും അദ്ദേഹത്തെ ചടങ്ങിനായി തെരഞ്ഞെടുത്തത് ശ്രീരാമനാണെന്നും മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനി. ഭാരതീയർ ആവേശ പൂർവ്വം കാത്തിരിക്കുന്ന ഈ മാസം 22ലെ അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി ‘രാഷ്ട്രധർമ’ എന്ന മാസികയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അയോദ്ധ്യയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ രഥയാത്ര നടന്നത് എൽ.കെ.അദ്വാനിയുടെ നേതൃത്വത്തിലാണ്. 1990 സെപ്റ്റംബർ 25 ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ‘രഥയാത്ര’യിൽ അദ്ദേഹത്തോടൊപ്പം മറ്റൊരു മുതിർന്ന ബിജെപി നേതാവായിരുന്ന മുരളി മനോഹർ ജോഷിയുമുണ്ടായിരുന്നു. യാത്രയ്‌ക്കൊടുവിൽ 1992 ഡിസംബർ 6നാണ് തർക്കമന്ദിരം തകർക്കപ്പെടുന്നത്.

‘‘അക്കാലത്ത് (1990 സെപ്റ്റംബറിൽ, യാത്ര ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം) ഒരു ദിവസം അയോധ്യയിൽ ഒരു മഹത്തായ രാമക്ഷേത്രം ഉയരുമെന്ന് വിധി തീരുമാനിച്ചതായി എനിക്ക് തോന്നി. ഇനി അതിനു കുറച്ച് സമയമേയുള്ളൂ. രഥയാത്ര തുടങ്ങി ദിവസങ്ങൾക്ക് ശേഷം, ഞാൻ ഒരു സാരഥി മാത്രമാണെന്ന് എനിക്ക് മനസ്സിലായി. പ്രധാന സന്ദേശം യാത്ര തന്നെയായിരുന്നു. രാമന്റെ ജന്മസ്ഥലത്തേക്ക് പോകുന്നതിനാൽ ആരാധന അർഹിക്കുന്ന ‘രഥം’ ആയിരുന്നു അത്. ‘ഞങ്ങൾ യാത്ര ആരംഭിച്ചപ്പോൾ ശ്രീരാമനിലുള്ള ഞങ്ങളുടെ വിശ്വാസം രാജ്യത്ത് ഒരു വലിയ പ്രസ്ഥാനമായി മാറുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. യാത്രയ്ക്കിടയിൽ എന്റെ ജീവിതത്തെ സ്വാധീനിച്ച നിരവധി അനുഭവങ്ങൾ ഉണ്ടായി. വിദൂര ഗ്രാമങ്ങളിൽനിന്നുള്ള ഗ്രാമവാസികൾ രഥം കണ്ട് വികാരഭരിതരായി എന്റെ അടുക്കൽ വരും. തൊഴുതുകൊണ്ട് ‘രാമനാമം’ ചൊല്ലും. രാമക്ഷേത്രം സ്വപ്‌നം കണ്ടവർ ഏറെയുണ്ടെന്ന സന്ദേശമായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം സമർപ്പിക്കുമ്പോൾ, അദ്ദേഹം ഭാരതത്തിലെ എല്ലാ പൗരന്മാരെയുമാണ് പ്രതിനിധീകരിക്കുന്നത്.” – എൽ.കെ.അദ്വാനി ലേഖനത്തിൽ വ്യക്തമാക്കി.

രാമക്ഷേത്ര നിർമാണത്തിൽ ഒഴിച്ചുകൂടാനാകാത്ത സ്ഥാനം വഹിച്ച എൽ.കെ. അദ്വാനി അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ അനാരോഗ്യം കണക്കിലെടുത്ത് പ്രത്യേകം വൈദ്യസഹായവും സജ്ജമാക്കും.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

24 mins ago

പ്രതികരിക്കാതെ സിപിഎം ! വെളിപ്പെടുത്തലുകളിൽ പാർട്ടിയിൽ പ്രതിസന്ധി

സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM

27 mins ago

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

42 mins ago

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

2 hours ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

3 hours ago