ഗുരുവായൂർ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ദേവസ്വം ജീവനക്കാര്‍ക്കും, നാട്ടുകാര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ല.
പ്രദേശത്തെ ടിപിആര്‍ 12.58 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാൽ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിവാഹം നടത്താം. പുതിയ വിവാഹ ബുക്കിംഗും ഉണ്ടാവില്ല.
ഒന്നര മാസത്തിന് ശേഷം രണ്ടാഴ്ച മുന്‍പാണ് ക്ഷേത്രം തുറന്നത്. വെര്‍ച്വല്‍ ക്യൂവിലൂടെയായിരുന്നു പ്രവേശനം. 300 പേര്‍ക്ക് ഒരു ദിവസം പ്രവേശിക്കാന്‍ ആയിരുന്നു അനുമതി. 15 പേര്‍ക്ക് ഒരേസമയം ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച 45 വിവാഹങ്ങളാണ് ഗുരുവായൂരില്‍ നടന്നത്. എന്നാൽ കോവിഡ് കുറയാത്ത സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതികൂല സാഹചര്യത്തിൽ കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലെ പല പ്രദേശങ്ങളും ഇപ്പോൾ ട്രിപ്പിൾ ലോക്ക്ഡൗണിലാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

