Tuesday, May 14, 2024
spot_img

പ്രസിഡന്റിന്റെ കൊലപാതകം: ഹെയ്ത്തിയിൽ നാലു പേരെ വെടിവച്ച് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

ഹെയ്ത്തി: ഹെയ്തി പ്രസിഡന്റ് ജോവനൽ മോസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേരെ വെടിവച്ചു കൊന്നു. അക്രമസംഘത്തിലെ നാല് പേരെന്ന് സംശയിക്കുന്നവരെയാണ് പൊലീസ് വെടിവച്ച് കൊന്നത്. ഇതേ സംഘത്തിൽപ്പെട്ടവരെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റും ചെയ്തു. അതോടൊപ്പം ഇവരുടെ പിടിയിൽ അകപ്പെട്ട മൂന്ന് പൊലീസുകാരെ മോചിപ്പിച്ചു.

ബുധനാഴ്ച പുലർച്ചെയാണ് പ്രസിഡൻറ്​ ജൊവനൽ മോയിസിനെ അക്രമകാരികൾ വെടിവച്ച് കൊന്നത്. അജ്ഞാതരായ ഒരു കൂട്ടം അക്രമികൾ പ്രസിഡന്റിന്റെ സ്വകാര്യ വസതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ജോവനൽ മോയ്സിന് മാരകമായി പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പ്രസിഡന്റ് ജോവനൽ മോയ്സിന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. എന്നാൽ ഇവർ അപകട നില തരണം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നാൽ മോയ്സിന്റെ സ്വകാര്യ വസതിയിൽ ഉണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഹെയ്തി ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അക്രമികളിൽ ചിലർ സ്പാനിഷ് സംസാരിക്കുന്നവരായിരുന്നു എന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. 2017ൽ അധികാരമേറ്റതു മുതൽ മോയ്​സിനെതിരെ ശക്​തമായ പ്രക്ഷോഭം രാജ്യത്ത്​ തുടരുന്നുണ്ട്​. ഏകാധിപത്യം സ്​ഥാപിക്കാൻ​ മോയ്​സ്​ ശ്രമം നടത്തുന്നുവെന്നാണ്​ ആക്ഷേപം. കടുത്ത ദാരിദ്ര്യം വേട്ടയാടുന്ന രാജ്യത്ത്​ രാഷ്​ട്രീയ അസ്​ഥിരത പ്രശ്​നമായി തുടരുന്നതിനിടെയാണ് പ്രതിസന്ധി​ കൂടുതൽ രൂക്ഷമാക്കി വീണ്ടും കൊലപാതകം നടന്നിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles