തൃശൂര്‍: ലോഡ്ജില്‍ യുവാവിനെയും വീട്ടമ്മയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തുള്ള ലോഡ്ജ് മുറിയിലെ ജനല്‍ കമ്പിയിൽ ഒരേ ബെഡ് ഷീറ്റിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സമീപം ഒരു വിഷക്കുപ്പിയും പോലീസ് കണ്ടെത്തി. ഒളരിക്കര മണിപറമ്പിൽ റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഗീതയുടെ ഭര്‍ത്താവ് നടത്തുന്ന കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ഇരുവരെയും കാണാനില്ലെന്ന് ഭര്‍ത്താവ് വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയതോടെയാണ് പോലീസ് ലോഡ്ജിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് മുറിയിലെ ജനല്‍ കമ്പിയില്‍ ഒരേ ബെഡ് ഷീറ്റില്‍ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷം കഴിച്ച ശേഷമാണ് ഇരുവരും തൂങ്ങിയതെന്നാണു പോലീസ് നിഗമനം. ചെറുപ്പം മുതല്‍ റിജോയും സംഗീതയും പരിചയക്കാരായിരുന്നെന്നു പോലീസ് പറഞ്ഞു. സംഗീതയ്ക്ക് അഞ്ചും മൂന്നും വയസ്സുള്ള ആണ്‍കുട്ടികളും ഒന്നര വയസ്സുള്ള പെണ്‍കുട്ടിയും ഉണ്ട്.

