ദില്ലി : ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുന്‍ സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ ഉയര്‍ന്ന പരാതികൾ തള്ളി ലോക്പാല്‍. മുന്‍ സെബി മേധാവിക്കെതിരായ കുറ്റാരോപണങ്ങള്‍ വെറും അനുമാനങ്ങള്‍ മാത്രമാണെന്നും ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ലെന്നും വ്യക്തമാക്കിയാണ് ലോക്പാല്‍ പരാതികള്‍ തള്ളിയത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ആറംഗ ലോക്പാല്‍ ബെഞ്ചിന്റെതാണ് നടപടി.
അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ഫണ്ടുകളില്‍ സെബി മേധാവിയായിരുന്ന മാധബി പുരി ബുച്ചും ഭര്‍ത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്നായിരുന്നു കോളിളക്കം സൃഷ്ടിച്ച ഹിൻഡൻബർഗ് റിപ്പോര്‍ട്ട്. ആരോപണങ്ങള്‍ മാധബി പുരി ബുച്ചും അദാനി ഗ്രൂപ്പും നിഷേധിച്ചിരുന്നു. എന്നാൽ വിഷയത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ മഹുവ മോയ്ത്ര ഉള്‍പ്പെടെയുള്ളവര്‍ ലോക്പാലിന് പരാതി നല്‍കുകയായിരുന്നു

