Wednesday, December 17, 2025

കര്‍മ്മ സമിതി രാഷ്ട്രീയ പാര്‍ട്ടിയോ, പ്രസ്ഥാനമോ അല്ല; തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ശബരിമല കര്‍മ്മ സമിതിക്ക് ബാധകമല്ല, ശബരിമല ജനങ്ങളെ ഓര്‍മ്മിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം :തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ശബരിമല കര്‍മ്മ സമിതിക്ക് ബാധകമല്ലെന്ന് ശബരിമല കര്‍മ്മ സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. കര്‍മ്മ സമിതി രാഷ്ട്രീയ പാര്‍ട്ടിയോ, പ്രസ്ഥാനമോ അല്ല. ശബരിമല ജനങ്ങളെ ഓര്‍മ്മിപ്പിക്കും. അതിനാണ് ധര്‍ണ നടത്തുന്നതെന്നും സ്വാമി ചിദാനന്ദ പുരി അറിയിച്ചു.

മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന ശബരിമല കര്‍മ്മ സമിതിയുടെ ബാനറുകള്‍ക്കും വീടുകള്‍ കയറിയുള്ള നോട്ടീസ് വിതരണത്തിന് ശേഷം നാമജപവുമായി തെരുവിലിറങ്ങാനാണ് കര്‍മ്മ സമിതി തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നില്‍ നിശ്ചയിച്ചിരിക്കുന്ന ധര്‍ണ നാമജപ പ്രതിഷേധമാക്കി മാറ്റി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ലക്ഷ്യം.

Related Articles

Latest Articles