Saturday, May 4, 2024
spot_img

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് റെക്കോഡില്‍; ചൂട് ഇനിയും ഉയരാന്‍ സാധ്യത

ഭൂമിയുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് കഴിഞ്ഞ മൂന്ന് ദശലക്ഷം വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലാണെന്ന് ഗവേഷകര്‍. ജര്‍മ്മനിയിലെ പോസ്റ്റ്‍ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ച് (പിഐകെ) ആണ് പഠനം നടത്തിയത്.

ഇത്രയധികം കാര്‍ബണ്‍ ഡയോക്സൈഡ്‍ അളവ് മുന്‍പ് ഉണ്ടായിരുന്ന കാലത്ത് അന്‍റാര്‍ട്ടിക്കയില്‍ മരങ്ങള്‍ വളര്‍ന്നിരുന്നു എന്നാല്‍ സമുദ്രജലനിരപ്പ് 20 മീറ്റര്‍ ഉയരത്തിലായിരുന്നു. ഇപ്പോള്‍ ഭൂരിഭാഗവും മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീന്‍ലന്‍ഡ്‍ പച്ചപ്പ് നിറഞ്ഞതായിരുന്നുനവെന്നും ഗവേഷകര്‍ അമേരിക്കന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മനുഷ്യന്‍റെ പ്രവൃത്തികളുടെ ഫലമായി ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുന്ന കാര്‍ബണ്‍ ഡയോക്സൈഡ്‍ ആണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാനകാരണം. ഇത് തികച്ചും അസ്വാഭാവികമായ തോതില്‍ ആണ് ഇപ്പോഴുള്ളതെന്നും ഗവേഷകര്‍ പറയുന്നു.

Related Articles

Latest Articles