ചെന്നൈ: തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. നാമക്കലിലെ അടഞ്ഞ് കിടന്ന ഗോഡൗണിൽ നിന്ന് 1.5 കോടി രൂപ കണ്ടെത്തി. ഡിഎംകെ പ്രദേശിക നേതാവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. തമിഴ്നാട്ടിലെ ചെപ്പോക്കിലെ എംഎൽഎ ഹോസ്റ്റലിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. അണ്ണാ ഡിഎംകെ എംഎൽഎ ആർ ബി ഉദയകുമാർ ഉൾപ്പടെയുള്ളവരുടെ മുറികളിലാണ് തിരച്ചിൽ നടത്തിയത്.
നേരത്തെ ഐ ടി വകുപ്പ് തമിഴ്‌നാട്ടിലെ ചെന്നൈ നാമക്കൽ തിരുനെൽവേലി തുടങ്ങിയ നഗരങ്ങളിൽ പരിശോധന നടത്തുകയും പതിനഞ്ച് കോടിയോളം രൂപ കണ്ടെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ആദായ വകുപ്പിന്റെ പരിശോധന ശക്തമാക്കിയത്. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ സഹായികളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയും കോടികളുടെ കള്ളപ്പണം കണ്ടെത്തുകയും ചെയ്തു.

