Monday, September 28, 2026

പത്തനംതിട്ടയിൽ തന്നെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി നീചമായ ശ്രമങ്ങൾ‌ നടത്തുന്നു; വിഷുപ്പുലരിയിൽ ശബരിമല ദർശനം നടത്തി കെ സുരേന്ദ്രൻ

ശബരിമല: വിഷുപ്പുലരിയിൽ ശബരിമല ദർശനം നടത്തി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ. പത്തനംതിട്ടയിൽ തന്നെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി നീചമായ ശ്രമങ്ങൾ‌ നടത്തുന്നുവെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ജാതിമത ശക്തികളുമായി ചേർന്ന് യുഡിഎഫിന് വോട്ട് മറിക്കാൻ മുഖ്യമന്ത്രി ആസൂത്രിത നീക്കം നടത്തുന്നതായി കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ട്. അവ വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തും. പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രിയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾ. എന്നാൽ ഇതിനെല്ലാം അപ്പുറമാണ് മണ്ഡലത്തിലെ ജനവികാരമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles