ദില്ലി : ദില്ലി കലാപത്തിനെതിരെ ലോക്സഭയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപന് സ്പീക്കര്‍ ഓം ബിര്‍ളയുടെ താക്കീത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കുക എന്ന പോസ്റ്റര്‍ പതിച്ചതിനാണ് സ്പീക്കറിന്റെ താക്കീത്. ഇത് അവസാന താക്കീതാണെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.
നേരത്തെയും ജമ്മു കശ്മീന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയം കീറിയെറിഞ്ഞ സംഭവത്തില്‍ ടി.എന്‍ പ്രതാപന്‍ എം.പിയെ ലോക്സഭാ സ്പീക്കര്‍ താക്കീത് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ നടപടി.
കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും സഭ സമ്മേളിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

