Monday, May 20, 2024
spot_img

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹ്യദം ഒരുപാട് നാൾ നീണ്ടുനിൽക്കട്ടെ; നരേന്ദ്രമോദിക്കൊപ്പമുള്ള സെൽഫി പങ്കുവച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഒരുപാട് നാൾ നീണ്ടുനിൽക്കട്ടെ എന്നാണ് മാക്രോൺ സെൽഫിയോടൊപ്പം കുറിച്ചിരിക്കുന്നത് . ട്വിറ്ററിലൂടെയാണ് നരേന്ദ്രമോദിക്കൊപ്പമുള്ള സെൽഫി മാക്രോൺ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, എക്കാലവും സുഹൃത്തായിരിക്കുമെന്ന അടിക്കുറിപ്പോടെ മക്രോണിന്റെ പോസ്റ്റ് നരേന്ദ്രമോദി റീട്വീറ്റ് ചെയ്തിട്ടുണ്ട്. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ നരേന്ദ്രമോദിക്ക് വമ്പൻ സ്വീകരണമാണ് ഫ്രാൻസ് ഒരുക്കിയത്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ വിമാനത്താവളത്തിലെത്തിയാണ് നരേന്ദ്രമോദിയെ സ്വീകരിച്ചത്. കൂടാതെ, ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിൻ ഓഫ് ഓണർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തു.

Related Articles

Latest Articles