General

പ്രളയകാലത്ത് കേരളത്തിലേക്ക് നീണ്ട കരുതൽ; ബിപിൻ റാവത്തിനെ കേരളം ഓർക്കുമ്പോൾ..

തിരുവനന്തപുരം: 2018ലെ പ്രളയത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ കരുതലിന്റെയും ആശ്വാസത്തിന്റെയും കാര്യങ്ങൾ നീട്ടിയ സൈനിക മേധാവിയായിരുന്നു ജനറൽ ബിപിൻ റാവത്ത് .

അന്നദ്ദേഹം കരസേനാ മേധാവിയായിരുന്നു. പ്രളയദുരിതം രൂക്ഷമായപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടിയത്. കേരളത്തിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായുള്ള മുഖ്യമന്ത്രിയുടെ യോഗത്തിനു തൊട്ടുപിന്നാലെ ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ.കുര്യാക്കോസിന്റെ മൊബൈൽ ഫോണിലേക്ക് നമ്പർ തെളിയാത്ത ഒരു കോൾ വന്നു.

പത്തു മിനിട്ടോളം നീണ്ടു നിന്ന സംഭാഷണത്തിൽ അദ്ദേഹം പ്രളയബാധിത പ്രദേശങ്ങളുടെയും അവിടങ്ങളിൽ നടത്തിയിട്ടുള്ള സേനാ വിന്യാസത്തെയും കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു
സേനയുടെ ഭാഗത്തുനിന്നുള്ള കൂടുതൽ സഹായങ്ങൾ അദ്ദേഹം അന്ന് വാഗ്ദാനം ചെയ്തിരുന്നു . കീഴ് വഴക്കങ്ങളിലില്ലാത്ത ഇടപെടലുകളാണ് പ്രളയ കാലത്ത് ജനറൽ റാവത്ത് കേരളത്തിനുവേണ്ടി ചെയ്തത്.

സംയുക്തസേനാ മേധാവിയായ ശേഷം അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുപരിപാടികളിലൊന്ന് കേരള പൊലീസിന്റെ സൈബർ സമ്മേളനമായ ‘കൊക്കൂൺ’ ആയിരുന്നു. കഴിഞ്ഞ മാസം 12 ന് വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം സമ്മേളനം ഉദ്ഘാടനം ചെയ്തത്.

ഇന്ന് അദ്ദേഹത്തിന്റെ മരണ വാർത്തയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ വിദ്വേഷ കമെന്റുകളുമായി വന്നു നിറയുന്നവരിൽ കൂടുതൽ മലയാളികളാണ് എന്നത് വിഷമിപ്പിക്കുന്ന യാഥാർഥ്യമാണ് .

B4 Admin

Recent Posts

അധികാരം നിയന്ത്രിക്കാനല്ല, ജനങ്ങളെ പ്രാപ്തരാക്കാന്‍. ഭാരതം ജനാധിപത്യത്തിന്റെ മാതാവെന്ന് ബ്ലൂംബെര്‍ഗ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…

34 minutes ago

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

14 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

14 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

15 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

16 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

16 hours ago