Wednesday, April 24, 2024
spot_img

വീട്ടിൽ ബുദ്ധപ്രതിമ വയ്ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്…

keralaവീടുകള്‍ക്ക് അലങ്കാരമായി ഇന്ത്യന്‍ ഭവനങ്ങളില്‍ ബുദ്ധപ്രതിമ വയ്ക്കുന്നത് സാധാരണയായി കണ്ട് വരാറുണ്ട്. എന്നാല്‍ വീട്ടില്‍ ബുദ്ധപ്രതിമ വയ്ക്കുമ്പോള്‍ വാസ്തുപരമായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വീട്ടില്‍ ബുദ്ധപ്രതിമ വയ്ക്കുമ്പോള്‍ പഠനത്തിലോ ജോലിയിലോ ഉദ്യോഗത്തിലോ ഉയര്‍ച്ച ലഭിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഇത് ഡെസ്‌കിലോ ജോലി സ്ഥലത്തോ സ്ഥാപിക്കാവുന്നതാണ്. യോഗ പരിശീലിക്കുന്നിടത്ത് ഇത് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നുണ്ട്. കാറിലോ മറ്റോ ഇത്തരത്തില്‍ ബുദ്ധ പ്രതിമ വെക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അത് കാറിന് മുന്നില്‍ വെക്കുന്നതിന് ശ്രദ്ധിക്കണം.

പൂന്തോട്ടത്തില്‍ ആണ് പ്രതിമ സ്ഥാപിക്കുന്നത് എന്നുണ്ടെങ്കില്‍ അതിന് അര്‍ത്ഥം ഇത് നിങ്ങള്‍ക്ക് സമൃദ്ധി നല്‍കുന്നു എന്നാണ്. ഇത് കൂടാതെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് വേണ്ടിയും സഹായിക്കുന്നു.

ഒരിക്കലും ബുദ്ധ പ്രതിമ തറയിലോ ഷൂസ് റാക്കിന് താഴെയോ സ്ഥാപിക്കരുത്. കാരണം ഇത് അനാദരവ് പ്രകടിപ്പിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജി കൊണ്ട് വരുന്നു.

നിങ്ങള്‍ സ്വീകരണമുറിയില്‍ ബുദ്ധ പ്രതിമകള്‍ സ്ഥാപിക്കുകയാണെങ്കില്‍, അത് എല്ലായ്‌പ്പോഴും പ്രധാനവാതിലിനു അഭിമുഖമായി സ്ഥാപിക്കണം എന്നതാണ്. ബുദ്ധന്റെ പ്രതിമ ഒരിക്കലും കുളിമുറിയിലും സ്റ്റോര്‍ റൂമിലും വാഷ്മുറിയിലും സൂക്ഷിക്കരുത്. ഇത് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും അതില്‍ അഴുക്ക് അടിഞ്ഞുകൂടാന്‍ അനുവദിക്കരുത്. ഇതെല്ലാം നെഗറ്റീവ് ഊര്‍ജ്ജം വര്‍ദ്ദിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നു.

 

Related Articles

Latest Articles