Friday, March 29, 2024
spot_img

നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് ​ഗണപതിക്ക് ഈ വഴിപാടുകൾ കഴിച്ചാൽ മതി…

ആഗ്രഹ സഫലീകരണത്തിനായി വഴിപാടുകള്‍ കഴിക്കുന്നവരാണ്‌ നമ്മളില്‍ പലരും. എന്നാല്‍, എത്ര പ്രാര്‍ഥിച്ചിട്ടും ഫലം കിട്ടുന്നില്ലെന്ന് ചിലര്‍ പരാതിയും പറയാറുണ്ട്‌. ആഗ്രഹ സഫലീകരണത്തിനായി ഗണപതിയ്ക്ക് കഴിക്കേണ്ട വഴിപാടുകളെക്കുറിച്ച്‌ അറിയാം.

ശുഭകാര്യങ്ങള്‍ ആരംഭിക്കുന്നതിനു മുമ്ബായി ഗണപതിയെ വന്ദിക്കുന്നതാണ് നമ്മുടെ പാരമ്ബര്യം. വിഘ്നങ്ങള്‍ എല്ലാം മാറി ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്താന്‍ ഭഗവാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ ഗണപതി ഭഗവാനെ ഏതു കാര്യത്തിനു മുന്‍പും വന്ദിക്കുന്നതു ഉത്തമമാണ്. വിഘ്നങ്ങള്‍ക്ക് അറുതി വരുത്തി സത്ഫലം പ്രധാനം ചെയ്യുന്ന ഗണപതി ഭഗവാന് ആഗ്രഹസാഫല്യത്തിനായി നാരങ്ങാമാല വഴിപാട് പ്രധാനമാണ്.

പതിനെട്ടു നാരങ്ങാ വീതം മാലകെട്ടി തുടര്‍ച്ചയായി മൂന്ന് ദിവസം ഭഗവാന് ചാര്‍ത്തി ,മൂന്നാം ദിവസം വഴിപാടുകാരന്റെ പേരിലും നാളിലും വിഘ്നഹര സ്തോത്ര പുഷ്പാഞ്ജലി നടത്തുകയോ വിഘ്നഹര സ്തോത്രം ചൊല്ലി ഭക്തിപൂര്‍വ്വം മുക്കുറ്റി സമര്‍പ്പിക്കുകയോ ചെയ്‌താല്‍ ഫലം സുനിശ്ചിതം. വഴിപാടുകാരന്റെ ജന്മനക്ഷത്ര ദിനത്തില്‍ പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നതാണ് അത്യുത്തമം. അതായത്, പക്കപിറന്നാളിന് രണ്ട് ദിനം മുന്നേ നാരങ്ങാമാല സമര്‍പ്പണം തുടങ്ങാം, പക്കപിറന്നാളിന് അന്ന് പുഷ്പാഞ്ജലി നടത്തണം.

Related Articles

Latest Articles