Saturday, May 4, 2024
spot_img

ഗണപതി ! ആരാധിക്കുന്നത് മുപ്പത്തിരണ്ടു വ്യത്യസ്ത ഭാവങ്ങളിൽ; അറിയേണ്ടതെല്ലാം

ഹിന്ദു മതത്തിൽ ഏറെ പ്രധാന്യമുള്ള ദേവനാണ് ഗണപതി. മഹാദേവന്റെയും പാർവതി ദേവിയുടെയും പുത്രനാണ് ഗണപതി. വിഘ്നേശ്വരനോട് പുത്രനായ ജനിക്കണമെന്ന് പാർവതി പ്രാർഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗണപതിയായി ജനിച്ചത് എന്നും ഐതിഹ്യമുണ്ട്.

വിഘ്നങ്ങൾ ഒഴിവാകാൻ വിഘ്നേശ്വരനെ തന്നെ സമീപിക്കണം. കേതുർ ദശാകാലം മെച്ചമാകാനും ദോഷങ്ങൾ ഉണ്ടാകാതിരിക്കാനും ഗണപതിയെ പ്രാർഥിക്കാനും ഗണപതിക്ക് വഴിപാട് നടത്താനുമാണ് നിർദ്ദേശിക്കുക . ജാതകത്തിൽ കേതു ദോഷ സ്ഥാനത്ത് നിൽക്കുന്നവരും ഗണപതിക്ക് വഴിപാടുകൾ നടത്തുന്നതാണ് പരിഹാരം.

വീട് താമസത്തിന് ആദ്യം ഗണപതിഹോമം ആണ് ചെയ്യുക. വീടിന്റെയും ക്ഷേത്രത്തിന്റെയും എല്ലാം കന്നി മൂലയിലാണ് ഗണപതിക്ക് സ്ഥാനം. ഗണപതിക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ണിയപ്പവും അടയും മോദകമാണ്. നാളികേരം ഉടക്കുന്നതും കറുകമാല ചാർത്തുന്നതും നല്ലത്. അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നതും വിശേഷമായ വഴിപാടാണ്. ഗണപതിയുടെ മുൻപിൽ മാത്രമാണ് ഏത്തമിടുന്നത്.

മുപ്പത്തിരണ്ടു വ്യത്യസ്ത ഭാവത്തിൽ ഗണപതിയെ ആരാധിക്കുന്നു.

  1. വിഘ്ന ഗണപതി

എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി വിഘ്ന ഗണപതി.

2.ക്ഷിപ്ര ഗണപതി

പെട്ടെന്ന് കാര്യങ്ങൾ സാധിക്കാൻ ക്ഷിപ്രഗണപതിയെയാണ് പ്രാർഥിക്കേണ്ടത്.

  1. മഹാ ഗണപതി

മഹാഗണപതിയുടെ പ്രത്യേകതയും തൃക്കണ്ണുണ്ടെന്ന് ഉള്ളതാണ്.

  1. ബാല ഗണപതി

ഉണ്ണി ഗണപതിയാണ് ബാലഗണപതി എന്നു പറയുന്നത്.

5.തരുണ ഗണപതി

യുവത്വം തുളുമ്പുന്ന ഗണപതിയാണ് തരുണ ഗണപതി.

6.ശക്തി ഗണപതി

നാലു കൈകളോടെ ഇരിക്കുന്നതാണ് ശക്തി ഗണപതി.

7.ഭക്തി ഗണപതി

തിളങ്ങുന്ന മുഖത്തോടെ പ്രസന്ന വർധനായി ഇരിക്കുന്ന ഗണപതിയാണ് ഭക്തി ഗണപതി.

  1. ക്ഷിപ്ര പ്രസാദ ഗണപതി

ക്ഷിപ്ര പ്രസാദ ഗണപതിയാണ് പെട്ടെന്ന് പ്രസാദിക്കുന്നത്.

  1. സങ്കടഹര ഗണപതി

സങ്കടങ്ങളെല്ലാം തീർക്കുന്നവനാണ് സങ്കടഹര ഗണപതി.

10.വീര ഗണപതി

വീരഗണപതി പതിനാറ് കൈകളോടുകൂടിയ യോദ്ധാവാണ്.

11.ദ്വിജ ഗണപതി

ദ്വിജ ഗണപതിക്ക് മൂന്ന് തലകൾ ആണുള്ളത്.

  1. ഉച്ഛിഷ്ട ഗണപതി

ആറ് കൈകളോടെയാണ് ഉച്ഛിഷ്ട ഗണ പതി.

  1. ഹേരംബ ഗണപതി

അഞ്ചു മുഖമുള്ളതാണ് ഹേരംബ ഗണപതി.

14.വിജയം ഗണപതി

വിജയം ഗണപതി എപ്പോഴും വിജയിച്ച ഭാവത്തോടെയായിരിക്കും.

  1. ലക്ഷ്മി ഗണപതി

ലക്ഷ്മി ഗണപതി തൂവെള്ള നിറത്തിലാണ് ഉണ്ടാവുക.

  1. നൃത്ത ഗണപതി

നൃത്തരൂപത്തിൽ നാല് കൈകളോടെ ഉള്ളതാണ് നൃത്തഗണപതി.

17.ഉർധ്വ ഗണപതി

ഉർധ്വ ഗണപതിക്ക് ആറ് കൈകളാണ്.

18.ഏകാക്ഷര ഗണപതി

തൃക്കണ്ണുളളതാണ് ഏകാക്ഷര ഗണപതി.

19.വരദ ഗണപതി

വരദഗണപതി കൈയിൽ തേനുമായി ഇരിക്കുന്നു.

20.ഹരിന്ദ്ര ഗണപതി

പീഠത്തിനു മുകളിൽ ഇരിക്കുന്നതാണ് ഹരിന്ദ്ര ഗണപതി.

  1. ഏകദന്ത ഗണപതി

ഏകദന്ത ഗണപതി നീലനിറത്തിലാണ് കാണപ്പെടുക.

22.ത്രയാക്ഷര ഗണപതി

ഉടഞ്ഞ കൊമ്പും തുമ്പിക്കൈയിൽ മോദകവുമായാണ് ത്രയാക്ഷര ഗണപതി.

23.സൃഷ്ടി ഗണപതി

ചുവന്ന നിറത്തിലാണ് സൃഷ്ടി ഗണപതി.

24.യോഗ ഗണപതി

യോഗ നിദ്രയിൽ ഇരിക്കുന്ന ഗണപതിയാണ് യോഗ ഗണപതി.

  1. ത്രിമുഖഗണപതി

ത്രിമുഖഗണപതി സ്വർണത്താമരയിലാണിരിക്കുന്നത്.

  1. വീര ഗണപതി

ധീരതയെ സൂചിപ്പിക്കുന്നതാണ് വീര ഗണപതി.

  1. ദ്വിമുഖഗണപതി

എല്ലാ ഭാഗത്തേക്കും കാണാവുന്ന രീതിയിൽ രണ്ടു മുഖമുള്ളതാണ് ദ്വിമുഖഗണപതി.

28.ധുണ്ടി മുഖ ഗണപതി

ധുണ്ടി മുഖ ഗണപതി രുദ്രാക്ഷ മാലയാണ് കൈയിൽ പിടിച്ചിരിക്കുന്നത്.

29.ഉത്തണ്ട ഗണപതി

ഉത്തണ്ട ഗണപതി കർമ്മത്തിന് വേണ്ടി പൊരുതുന്ന പത്തു കൈകളോടുകൂടിയവനാണ്.

30.ഋണമോചന ഗണപതി

സാമ്പത്തിക ബാധ്യത തീർക്കുന്നതിനാണ് ഋണമോചന ഗണപതി.

31 ദുർഗ ഗണപതി

ദുർഗ ഗണപതി വിജയത്തിന്റെ പ്രതീകമാണ്.

  1. ഉദ്ദണ്ഡ ഗണപതി

പന്ത്രണ്ടു കൈകളോടുകൂടിയും ഇടതു തുടയിൽ ശക്തി ദേവിയുമായുള്ള ഭാവമാണ് ഉദ്ദണ്ഡ ഗണപതി.

ഗണപതിയെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ. മറ്റു ദേവീദേവന്മാർക്ക് മുന്നില്‍ അത് പാടില്ല എന്നാണ് വിശ്വാസം. കാരണം ഗണേശപ്രീതിക്ക് മാത്രമായുളള കര്‍മ്മമാണിതെന്നു പറയപ്പെടുന്നു.തടസ്സങ്ങള്‍ എല്ലാം നീക്കി കാര്യങ്ങള്‍ ശുഭകരമാക്കുന്ന ദേവനാണ് ഗണപതി. ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്നങ്ങള്‍ നീക്കാനുള്ള ഉത്തമ മാർഗ്ഗമായാണ് ഭക്തർ ഏത്തമിടലിനെ കരുതുന്നത്. അതിനൊരു രീതി തന്നെ പിന്തുടരുന്നുണ്ട്.

ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതുകൈ വലത്തെ ചെവിയിലും വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും തൊട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞും നിവർന്നുമാണ് ഏത്തമിടുക.

ശാസ്ത്രീയമായി ഏത്തമിടൽ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമാണ്. ഈ വ്യായാമ മുറയിലൂടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിച്ച് ബുദ്ധിക്കുണർവുണ്ടാകുന്നു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഏത്തമിടണം. അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്റെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്. പന്ത്രണ്ടു തവണ ഏത്തമിടുന്നതാണ് ഉത്തമം.

ഗണപതിക്കു മുന്നിൽ ഏത്തമിടുന്നതിനു പിന്നിലെ ഐതിഹ്യം

ഒരിക്കൽ ശിവകുടുംബത്തിലെ എല്ലാവരും മഹാവിഷ്ണുവിന്റെ ക്ഷണത്തെ തുടര്‍ന്ന് വൈകുണ്ഠത്തിലെത്തി. ടെവീടെവന്മാര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ വൈകുണ്ഠത്തിലൂടെ ചുറ്റി സഞ്ചരിച്ച ഗണപതി ഭഗവാന്‍ വിഷ്ണുവിന്റെ സുദർശനചക്രം കാണാനിടയായി. എന്തു കണ്ടാലും വായിലിടുന്ന ഉണ്ണിഗണപതി ചക്രായുധവും വായിലാക്കി. വിഴുങ്ങാൻ ബുദ്ധിമുട്ടു തോന്നിയതുകൊണ്ട് വായില്‍ത്തന്നെ വച്ചു കളിച്ചുകൊണ്ടിരുന്നു. ചക്രായുധം തിരഞ്ഞ വിഷ്ണു കണ്ടത് വായില്‍ ചക്രായുധത്തെ ഒളിപ്പിച്ച ഗണപതിയെയാണ്. ഭയപ്പെടുത്തിയാല്‍ പേടിച്ചു വിഴുങ്ങിയാലോ എന്നു കരുതി ചിരിപ്പിക്കാന്‍ ഭഗവാന്‍ ഗണപതിയുടെ മുന്നില്‍നിന്ന് ഏത്തമിട്ടുകാണിച്ചു. വിഷ്ണു ഏത്തമിടുന്നതു കണ്ടപ്പോള്‍ ഗണപതി കുടുകുടെ ചിരിച്ചു. ആ സമയത്തു ചക്രായുധം നിലത്തു വീണു ആപത്ത് ഒഴിഞ്ഞു.

Related Articles

Latest Articles