Monday, April 29, 2024
spot_img

ലൗ ജിഹാദിനെതിരെ ക്യാമ്പെയ്‌ൻ ; ഞായറാഴ്ചകളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവത്കരണ ക്ലാസ് നൽകാനൊരുങ്ങി തലശ്ശേരി അതിരൂപത

കണ്ണൂർ: ലൗ ജിഹാദിനെതിരെ ക്യാമ്പെയ്‌നുമായി തലശ്ശേരി അതിരൂപത. ഞായറാഴ്ചകളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവത്കരണ ക്ലാസ് നൽകും. അതിരൂപതയിൽ മതപരിവർത്തനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ക്യാമ്പെയ്ൻ നടപ്പാക്കുന്നതെന്ന് രൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു

പ്രണയം നടിച്ച് പെൺകുട്ടികളെ വശത്താക്കുകയും പിന്നീട് മതപരിവർത്തനത്തിന് വിധേയരാക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നു. ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ ഉൾപ്പെട്ട പെൺകുട്ടികളാണ് ഇതിന് കൂടുതൽ ഇരകളാവുന്നത്. ഈ സാഹചര്യത്തിലാണ് തലശ്ശേരി അതിരൂപത ബോധവത്കരണ ക്യാമ്പെയ്‌ന് തുടക്കം കുറിച്ചത്.

ഞായറാഴ്ചകളിൽ പ്രാർത്ഥനയ്‌ക്ക് ശേഷമാകും കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് നൽകുക. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ രക്ഷിതാക്കളും കുട്ടികളും തമ്മിലെ ആശയ വിനിമയം തുടങ്ങിയവയാണ് പ്രധാനമായും ചർച്ചാ വിഷയമാക്കുക. ഇതോടൊപ്പം ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണവും നൽകും. കമ്യൂണിസ്റ്റ് പാർട്ടി ലൗ ജിഹാദ് ഇല്ലെന്ന് വാദിക്കുമ്പോഴും അതല്ല യാഥാർത്ഥ്യമെന്ന് തെളിയിക്കുന്നതാണ് തലശ്ശേരി അതിരൂപതയുടെ ക്യാമ്പെയ്ൻ.

Related Articles

Latest Articles