Friday, May 3, 2024
spot_img

വിവാഹത്തിനായി മത പരിവർത്തനം നടത്തിയാൽ ഇനി അഴിയെണ്ണും; യോഗി സർക്കാരിന്റെ ഓർഡിനൻസിന് അംഗീകാരം നൽകി ഗവർണർ

ലക്നൗ: ലൗ ജിഹാദിനെതിരെ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകി. ഇനി മുതൽ വിവാഹത്തിനായി മത പരിവർത്തനം നടത്തുന്നത് ക്രിമിനൽ കുറ്റമായിരിക്കും. ഈ കുറ്റകൃത്യം ചെയ്യുന്നവർക്ക് 10 വർഷം വരെയാണ്‌ തടവ് ശിക്ഷ ലഭിക്കുക. വിവാഹത്തിനായുള്ള നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും.

ദിവസങ്ങൾക്കു മുമ്പ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസിന്റെ കരടിന് യുപി സർക്കാർ അംഗീകാരം നൽകിയിരുന്നു. ഈ നിയമമനുസരിച്ച് ഒരു വ്യക്തി മറ്റേതെങ്കിലും മതത്തിലേക്ക് മാറിയതിനു ശേഷം വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെങ്കിൽ വിവാഹത്തിനു രണ്ടു മാസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിൽ നിന്നും അനുമതി വാങ്ങേണ്ടതായി വരും. എസ്‌സി /എസ്ടി സമുദായത്തിൽപ്പെട്ടവരെയും പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും ഇത്തരത്തിൽ മതപരിവർത്തനം നടത്തിയാൽ മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ തടവും 25,000 രൂപ പിഴയുമായിരിക്കും ശിക്ഷ.

Related Articles

Latest Articles